വീടുകളുടെ വിലയും വാടകയും നിയന്ത്രണമില്ലാതെ കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്ന First Home Scheme കൂടുതല്‍ വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. വരുന്ന ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.
സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ മേടിക്കുന്നവര്‍ക്കും ഈ ആനുകൂല്ല്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള വകുപ്പ് മന്ത്രി നല്കി കഴിഞ്ഞു. നിലവില്‍ പുതിയ വീട് വാങ്ങിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുന്നത്. എന്നാല്‍ ആദ്യം വീടു വാങ്ങുന്നവരില്‍ പലരും സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങുന്നതിനാല്‍ ഈ ആനുകൂല്ല്യത്തിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നില്ല.
ഇതേ തുടര്‍ന്നാണ് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്കും ഇത് ബാധകമാക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമേല്‍ ഉണ്ടായത്. വീടു വാങ്ങിക്കുന്നവര്‍ക്ക് മാത്രമല്ല പുതുതായി വീട് നിര്‍മ്മിക്കുന്നവരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം ബഡ്ജറ്റില്‍ ഉണ്ടായേക്കും
ബാങ്കുകളുടെ മോര്‍ട്ടഗേജുമായി ബന്ധപ്പെടുത്തി ആകെ ചെലവിന്റെ 30 ശതമായമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.