അയര്‍ലണ്ടില്‍ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ പ്രീപേ അയര്‍ലണ്ട്. നവംബര്‍ ഒന്നുമുതലാണ് വിലക്കുറവ് നിലവില്‍ വരുന്നത്. വൈദ്യുതിക്ക് 12.8 ശതമാനവും ഗ്യാസിന് 13.5 ശതമാനവുമാണ് വില കുറയ്ക്കുക.
വിലക്കുറവ് നിലവില്‍ വരുന്നതോടെ വൈദ്യുതിക്കും ഗ്യാസിനുമായി ഒരു ഉപഭോക്താവിന് പ്രതിവര്‍ഷം ശരാശരി 435 യൂറോ ലാഭം ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. 1,80,000 ഗാര്‍ഹിക ഉപഭോക്താക്കളാണ് അയര്‍ലണ്ടില്‍ പ്രീ പേ പവറിന് ഉള്ളത്. ഇവര്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക.
രാജ്യത്ത് ഊര്‍ജ്ജവിലയില്‍ കുറവ് വരുത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് Prepay Power. ഇതിനുമുമ്പ് Energia, Electric Ireland, SSE Airtrictiy , Pinergy എന്നീ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.