അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഡബ്ലിന്‍ ബസ് വനിതാ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ദിവസത്തെ ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ നടത്തി റിക്രൂട്ട്‌മെന്റ് നടത്താവാണ് തീരുമാനം.
ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. 815.30 യൂറോയാണ് തുടക്കത്തില്‍ ഒരാഴ്ചയിലെ ശമ്പളം. ഒക്ടോബര്‍ 21 , നവംബര്‍ 11 ദിവസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വര്‍ഷമെങ്കിലും മുമ്പെടുത്ത കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്‍കുന്നതാണ.് ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കമ്പനി പെന്‍ഷനും മെഡിക്കല്‍ ആനുകൂല്ല്യങ്ങളും സൗജന്യ ബസ് യാത്ര, കുറഞ്ഞ നിരക്കിലുള്ള ട്രെയിന്‍ യാത്ര എന്നീ ആനുകൂല്ല്യങ്ങളും ലഭിക്കുന്നതാണ.്
ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെകൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കേണ്ട ദിവസം, സമയം, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ മറുപടിയായി കമ്പനിയില്‍ നിന്നും ലഭിക്കുന്നതാണ്.
opendays@dublinbus.ie
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.dublinbus.ie/careers/female-driver-recruitment-open-day