വിലക്കുറവ് പ്രഖ്യാപിച്ച് Bord Gais Energy യും

രാജ്യത്ത് ഊര്‍ജ്ജവിതരണക്കമ്പനികള്‍ ഓരോന്നായി തങ്ങളുടെ വൈദ്യുതി ഗ്യാസ് വിലകളില്‍ കുറവ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായ ഈ ഈ തിരുമാനം ഇപ്പോള്‍ Bord Gais Energy യും പ്രഖ്യാപിച്ചിരിക്കുകയാണ.്

നവംബര്‍ ഒമ്പത് മുതല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും വിലകളില്‍ 15.5 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Bord Gais Energy യുടെ വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 631 യൂറോയുടെ ലാഭം പ്രതീക്ഷീക്കാം.

വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 357 യൂറോയുടേയും ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ശരാശരി 274 യൂറോയുടെയുമാണ് കുറവുണ്ടാകുക.

Share This News

Related posts

Leave a Comment