പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ; ബാങ്ക് ഓഫ് അയര്‍ലണ്ട്

അയര്‍ലണ്ടില്‍ വ്യാപിക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഉപഭോക്താക്കളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുന്ന സംഘങ്ങളാണ് സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പില്‍പ്പെടരുതെന്നാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നാണെന്നു പറഞ്ഞു ഉപഭോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറയും. ഇങ്ങനെ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പുതിയ ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ലൈവ് ചാറ്റിനായി ഉപഭോക്താവിന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ് ഈ വെബ്‌സൈറ്റ് എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്.

എന്നാല്‍ ഈ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ആദ്യം ലോഗിന്‍ ചെയ്ത ബാങ്ക് വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും.

ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ബാങ്കില്‍ നിന്നും ഉപഭോക്താവിനെ വിളിച്ച് ആരും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ലെന്നും ബാങ്ക് അറിയിച്ചു.

Share This News

Related posts

Leave a Comment