അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാകുന്ന വംശീയാതിക്രമങ്ങളില്‍ ആശങ്കയിലാണ് മലയാളികളടക്കമുള്ളവര്‍. ഇക്കഴിഞ്ഞ 18 ന് ഡബ്ലിനില്‍ ഇന്ത്യന്‍ വംശജന് നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതോടെ ഇത് വംശീയാധിക്രമം തന്നെയെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ വംശജര്‍.
സെപ്റ്റംബര്‍ 18 ന് വൈകുന്നേരം 7.30 നായിരുന്നു സംഭവം. തന്റെ വീട്ടിലേയ്ക്കുള്ള സാധനങ്ങളും വാങ്ങി വരുന്ന വഴിക്കാണ് യാതൊരു പ്രകോപനവും ഇല്ലാതെ അമിത് ശുക്ല എന്ന ഇന്ത്യക്കാരന്‍ അതിക്രമിക്കപ്പെടുന്നത്. പത്തോളം പേരടങ്ങുന്ന ഒരു സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും തന്റെ ഭര്‍ത്താവ് അവരുടെ നേരെ ഒന്നു നോക്കി പോലുമില്ലെന്നും അമിത് ശുക്ലയുടെ ഭാര്യ നിവേദിത RTE ന്യൂസിനോട് പ്രതികരിച്ചു.
ശക്തമായ ഇടിയില്‍ മുഖം പൊട്ടി രക്തം വന്നു. വീട്ടിലേയ്ക്ക് ഓടിയ ഭര്‍ത്താവിനെ അവര്‍ പിന്തുടരാതിരുന്നത് ഭാഗ്യമെന്നും ഭാര്യ പറഞ്ഞു. വീട്ടിലെത്തിയശേഷം താനും ഭര്‍ത്താവും സുഹൃത്തും കൂടി തിരികെ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ കൈയിലുണ്ടായിരുന്നു പച്ചക്കറി പലചരക്ക് സാധനങ്ങള്‍ അവിടെ കാണാനില്ലായിരുന്നുവെന്നും നിവേദിത പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നാണ് ഗാര്‍ഡ അറിയിച്ചത്