അയർലണ്ടിൽ ഇപ്പോൾ 5,364 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. മരണസംഖ്യ 174 ആയി. 33 പേർ സുഖം പ്രാപിച്ചു.
ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നത് ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ. 133 കൊറോണ രോഗികളാണ് നിലവിൽ ഈ ആശുപത്രിയിൽ ഉള്ളത്.
സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ 95 കേസുകളും മേറ്ററിൽ 87 കേസുകളുമുണ്ട്. ഈ മൂന്ന് ഹോസ്പിറ്റലുകളും ഡബ്ലിനിലാണ്. ഡബ്ലിന് പുറത്ത് കാവൻ ജനറൽ ഹോസ്പിറ്റലിൽ 34 കേസുകളും, ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 33 കേസുകളും ചികിത്സയിലുണ്ട്.
HSE ആശുപത്രികളിൽ 2,450 ജനറൽ കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുപോലെതന്നെ 130 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളും നിലവിൽ ഒഴിഞ്ഞുകിടക്കുന്നു.
ഐസിയുവിൽ നിന്ന് 33 പേർ സുഖം പ്രാപിച്ചു എന്നതാണ് ഏറ്റവും പുതിയ കണക്ക്.