രണ്ടായിരാമാണ്ടിന്റെ ആദ്യ കാലഘട്ടങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് സാംസങ്. സാംസങ്ങിന്റെ മുൻനിര ശ്രേണിയിൽ മടക്കാവുന്ന പുതിയ ഫോൺ വരുന്നു. സാംസങ് അതിന്റെ ഏറ്റവും പുതിയ മുൻനിര ഉപകരണങ്ങളോടൊപ്പം പുതിയ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കുന്നു. ഇതിൽ ഉയർന്ന പവർ ക്യാമറകളും 5 ജി ഫോൺ ആയിരിക്കും മാർച്ച് 13 മുതൽ അയർലണ്ടിൽ സാംസങ്ങിന്റെ പുതിയ മോഡൽ ലഭ്യമായി തുടങ്ങും.
മടക്കാവുന്ന ഫോണായ ഗാലക്സി ഇസഡ് ഫ്ലിപ്പ് പരിമിതമായി മിറർ പർപ്പിൾ, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിൽ മാർച്ച് 27 മുതൽ അയർലണ്ടിലെ “ത്രീ” സ്റ്റോറുകളിലും സാംസങ് ഇ-സ്റ്റോർ വഴിയും ലഭ്യമാകും.
പുതിയ കാലഘട്ടത്തിന് ഫോൾഡബിൾ ഫോൺ ആവശ്യമാണെന്നാണ് സാംസങ് പറയുന്നത്. ടിക്ക് ടോക് പോലുള്ള സോഷ്യൽ മീഡിയ ധാരാളമായി ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ഫ്ളിപ് ഫോൺ ഇറക്കുന്നത്.
256Gb മെമ്മറിയുള്ള Galaxy Z Flip ന്റെഅയർലണ്ടിലെ വില €1,520. മടക്കി പോക്കറ്റിലിടുമ്പോൾ വളരെ ചെറുതായിരിക്കുന്ന ഈ ഫോൺ നിവർത്തിയാൽ ഫുൾ സ്ക്രീൻ മോഡിൽ 6.7″ സൈസ് സ്ക്രീൻ ആസ്വദിക്കാവുന്നതാണ്. കൂടാതെ മടക്കി വച്ചിരിക്കുന്ന സാഹചര്യത്തിൽ നോട്ടിഫിക്കേഷനുകൾ ഫോൺ തുറക്കാതെ തന്നെ കാണാനും സാധിക്കും.
പുതിയതായി ഇറങ്ങാൻ പോകുന്ന മറ്റ് പുതിയ മോഡലുകളും വിലയും ചുവടെ:
Galaxy S20 4G 128Gb €929
Galaxy S20 5G 128Gb €1029
Galaxy S20+ 5G 128Gb €1129
Galaxy S20 Ultra 128Gb €1379
Galaxy S20 Ultra 512Gb €1579
