നേരത്തേ പ്രഖ്യാപിച്ചിരുന്ന പെൻഷൻ വർദ്ധനവിന് ബ്രെക്‌സിറ്റ് ഭീഷണി. അഞ്ചു വർഷത്തിനുള്ളിൽ 25 യൂറോയുടെ പെൻഷൻ വർദ്ധനവ് ഉണ്ടാവും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബറിലെ ബജറ്റിൽ വർദ്ധനവ് മന്ത്രി ഉറപ്പുനൽകില്ല. സാമൂഹ്യക്ഷേമ വർദ്ധനവിനായി ഒരു പദ്ധതിയും സ്വീകരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല എന്ന് മന്ത്രി റെജീന ഡോഹെർട്ടി ഇന്നലെ പറയുകയുണ്ടായി.
നോഡീൽ ബ്രെക്സിറ്റിന്റെ അനന്തരഫലം എന്താണെന്ന് അറിയാതെ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല എന്നാണ് ഇതിനു കാരണമായി റെജീന പറഞ്ഞത്. അടുത്ത വർഷം ഞങ്ങൾ എന്താണ് കൈകാര്യം ചെയ്യുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടാകുന്നതുവരെ, ഈ ഘട്ടത്തിൽ ആർക്കും ഒരു വാഗ്ദാനം നൽകുന്നത് ബുദ്ധിയാണെന്ന് ഞാൻ കരുതുന്നില്ല എന്നും അതിനാൽ തന്നെ പെൻഷൻ വർദ്ധനവ് ഇപ്പോൾ വാഗ്ദാനം ചെയ്യാൻ സാധിക്കില്ല എന്ന് റെജീന ഉറപ്പിച്ചു പറഞ്ഞു.