40 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി കണ്‍സ്ട്രക്ഷന്‍ കമ്പനി

ഡബ്ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രമുഖ കമ്പനിയായ സ്ട്രാറ്റാ ( STRATA) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ സര്‍വ്വീസ്, പ്രൗജക്ട് മാനേജ്‌മെന്റ് എന്നിവയാണ് കമ്പനിയുടെ പ്രധാന സേവനങ്ങള്‍. 40 തൊഴിലവസരങ്ങള്‍ അടുത്ത മൂന്ന വര്‍ഷത്തിനകം നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി ബിസിനസ് വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. construction scheduling and planning management, 4D/5D digital services, BIM management, sustainability, data analytics and forensic delay analysis. എന്നീ മേഖലകളിലായിരിക്കും അവസരങ്ങള്‍ ഉണ്ടാവുക.

ആദ്യഘട്ട നിയമനങ്ങള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

CLICK HERE

Share This News

Related posts

Leave a Comment