Revolute ല്‍ ഒഴിവുകള്‍ ; ഇപ്പോള്‍ അപേക്ഷിക്കാം

പ്രമുഖ ഇ – ബാങ്കിംഗ് സേവന കമ്പനിയായ റെവല്യൂട്ടില്‍ ഒഴിവുകള്‍. തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. പുതിയ മോര്‍ട്ട്‌ഗേജ് പദ്ധതികള്‍ രൂപീകരിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് പുതിയ നിയമനങ്ങളിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.

Mortgage Product Managers, Mortgage Credit Managers, Business Compliance Managers, Software Engineers, Technical Profuct Managers ഇങ്ങനെ വിവിധ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കാണ് അവസരങ്ങള്‍.

അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും നിയമപരമായി അനുമതിയുള്ളവര്‍ക്കാണ് കൂടുതലും അവസരങ്ങള്‍. നിലവില്‍ ആറായിരത്തോളം ആളുകളാണ് Revolute ല്‍ ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

APPLY NOW

 

Share This News

Related posts

Leave a Comment