ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് വന്‍ തുക പിഴയിട്ട് അയര്‍ലണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍. 2345 മില്ല്യണ്‍ യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്നതിലും പ്രോസസ് ചെയ്യുന്നതിലും നിയമലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. 2021 മുതല്‍ നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ തീരുമാനം.
13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ രജിസ്ട്രേഷന്റെ ഭാഗമായി സ്വീകരിക്കുമ്പോള്‍ ടിക് ടോക്കിന്റെ സെറ്റിംഗ്സ് ‘public-by-default’ എന്ന സെറ്റിംഗ്സിന്രെ ഭാഗമായി പബ്ലിക്കായി മാറുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് വമ്പന്‍ പിഴയിട്ടത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ടിക് ടോക് ഇതുവരെ അംഗീകരിച്ചിട്ടില്ല. നിയമപരമായി മുന്നോട്ട് പോകാനാണ് ടിക് ടോക്കിന്റെ തീരുമാനം എന്നാണ് സൂചന.