Aer Lingsu ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ്

Aer Lingsu ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. 200 പേരെ ഉടന്‍ നിയമിക്കാനാണ് തീരുമാനം. Nobax റിക്രൂട്ട്‌മെന്റുമായി ചേര്‍ന്നാണ് നിയമനങ്ങള്‍ നടത്തുക. നിയമനം ലഭിക്കുന്നവര്‍ക്ക് കമ്പനിയുടെ ഡബ്ലിനിലെ ട്രെയിനിംഗ് അക്കാദമിയില്‍ വെച്ച് ആറാഴ്ചത്തെ ശമ്പളത്തോടുകൂടിയ ട്രെയിനിംഗ് നല്‍കുന്നതാണ.്

18 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും നിയമപരമായി അനുമതിയുള്ള ആര്‍ക്കും അപേക്ഷിക്കും. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവിണ്യമുള്ളവരാകണം എന്ന നിബന്ധനയും കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

സെയില്‍സ് കസ്റ്റമര്‍ സര്‍വ്വീസ് എന്നിവയില്‍ മുന്‍പരിയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Aer Lingus വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

https://apply.workable.com/nobox-hr-outsourcing-solutions/j/570C5491C8/

Share This News

Related posts

Leave a Comment