Prevention and Management of Aggression and Violence (PMAV)
അയർലണ്ടിൽ ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുപരിചിതമായ ഒരു കോഴ്സ് ആണ് PMAV (Prevention and Management of Aggression and Violence). ജോലി സ്ഥലങ്ങളിൽ ഉണ്ടാവുന്ന ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷ നേടുക, ആക്രമണങ്ങളെ തടയുക തുടങ്ങിയവയാണ് ഈ കോഴ്സിന്റെ പ്രധാന ഉള്ളടക്കം. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കെയറർമാരും നഴ്സുമാരും അടങ്ങുന്ന നിരവധി ആളുകൾക്ക് പ്രയോജനകരമായ കോഴ്സാണ് PMAV. ഇന്റെലെക്ച്വൽ ഡിസബിലിറ്റി ഹെൽത്ത് സെന്ററുകൾ അടക്കമുള്ള ഹെൽത്ത് ഫെസിലിറ്റികളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ കോഴ്സ് ആവശ്യമായി വരുക. അതുപോലെ തന്നെ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്ന നഴ്സുമാർക്കും കെയറർമാർക്കും ഈ കോഴ്സോ ഇതിന് തുല്യമായ കോഴ്സുകളോ ഉണ്ടായിരിക്കണമെന്നുള്ളത് ഒരു നിബന്ധന കൂടിയുമാണ്.
PMAV കോഴ്സിന്റെ ലക്ഷ്യം
പ്രിവൻഷൻ ആൻഡ് മാനേജ്മെന്റ് ഓഫ് അഗ്രഷൻ ആൻഡ് വയലൻസ് (പിഎംഎവി) കോഴ്സിന്റെ ലക്ഷ്യം, പഠിതാക്കൾക്ക് ആക്രമണവും അക്രമവും നിയന്ത്രിക്കാനുള്ള അറിവും വൈദഗ്ധ്യവും മനോഭാവവും നൽകുക എന്നതാണ്.
ഈ കോഴ്സ്, സ്റ്റാഫ് അംഗങ്ങൾക്ക് ജോലി സ്ഥലത്ത് ഉണ്ടാകാവുന്ന വയലൻസിന്റെ ആദ്യകാല സൂചകങ്ങൾ തിരിച്ചറിയുന്നതിനും അവരുടെ റോളിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന ആക്രമണാത്മക പെരുമാറ്റം വിലയിരുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള അറിവും ആത്മവിശ്വാസവും വൈദഗ്ധ്യവും നൽകുന്നു.
PMAV ആർക്കൊക്കെ?
ഒരു വെല്ലുവിളി നിറഞ്ഞ റോളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും ഈ കോഴ്സ് ആവശ്യമാണ്. പ്രധാനമായും കെയറർമാർക്കും നഴ്സുമാർക്കും ഈ കോഴ്സ് അത്യന്താപേക്ഷിതവും മിക്കവാറും ഏല്ലാ എംപ്ലോയർമാരും ഇതൊരു മാൻഡേറ്ററി ക്വാളിഫിക്കേഷൻ ആയി ആവശ്യപ്പെടുന്ന ഒന്നുമാണ്, പ്രത്യേകിച്ച് ഏജൻസി / ലോക്കം സ്റ്റാഫ് ആയി പ്രവർത്തിക്കുന്നവർ.
MAPA vs PMAV
MAPA – Management of Actual or Potential Aggression
മുൻ കാലങ്ങളിൽ ധാരാളം പേർക്ക് പരിചിച്ചമായ MAPA കോഴ്സ് ഇപ്പോൾ അറിയപ്പെടുന്നത് CPI Verbal Intervention & CPI Safety Intervention കോഴ്സ് എന്നാണ്. എന്നാൽ ഈ കോഴ്സ് ഒരു എംപ്ലോയർക്ക് അവരുടെ സ്റ്റാഫിനെ മാത്രമേ പഠിപ്പിക്കാൻ കഴിയുകയുള്ളൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു നഴ്സിനോ കെയറർക്കോ അവരുടെ എംപ്ലോയറുടെ കീഴിൽ തന്നെ CPI Verbal Intervention & CPI Safety Intervention കോഴ്സ് പഠിക്കേണ്ടതായി വരും.
PMAV – Prevention and Management of Aggression and Violence
Prevention and Management of Aggression and Violence (PMAV) എന്ന ഈ കോഴ്സിൻറെ പേര് കേട്ടാൽ തന്നെ ഈ കോഴ്സ് MAPA കോഴ്സിന് ബദലായിട്ടുള്ള ഒരു കോഴ്സാണെന്ന് മനസിലാവും. PMAV കോഴ്സിന്റെ ഉള്ളടക്കം MAPA (CPI) യ്ക്ക് സമാനമാണ്.
PMAV കോഴ്സിന്റെ അംഗീകാരവും സ്വീകാര്യതയും
അംഗീകാരം
Prevention and Management of Work-Related Aggression & Violence 2018 എന്ന HSE പോളിസിയും, Managing Work-related Aggression and Violence within the Irish Health Service 2008 സ്ട്രാറ്റജിയും, Mental Health കമ്മീഷന്റെ Code of Practice on the Use of Physical Restraint ഉം അടിസ്ഥാനമാക്കിയുള്ളതാണ് PMAV കോഴ്സ്. MAPA കോഴ്സിന്റെ ഉള്ളടക്കവും PMAV കോഴ്സിന്റെ ഉള്ളടക്കവും സമാനമാണ്.
മിക്കവാറും എല്ലാ എംപ്ലോയർമാരും അംഗീകരിക്കുന്ന കോഴ്സുതന്നെയാണ് PMAV. എന്നാലും ഈ കോഴ്സ് ചെയ്യും മുൻപ്, അതാത് എംപ്ലോയർ PMAV കോഴ്സ് ആക്സപ്റ്റ് ചെയ്യുന്നതാണോ എന്ന് പഠിതാക്കൾ തന്നെ ഉറപ്പ് വരുത്തിയിട്ടേ ഈ കോഴ്സിന് ചേരാവൂ.
സ്വീകാര്യത
HSE അംഗീകരിച്ച ഒരു കോഴ്സാണ് PMAV കോഴ്സ് . കൂടാതെ മിക്കവാറും എല്ലാ HSE ഹോസ്പിറ്റലുകളിലും HSE നഴ്സിംഗ് ഹോമുകളിലും PMAV കോഴ്സ് തന്നെയാണ് അവരുടെ സ്റ്റാഫിന് പ്രൊവൈഡ് ചെയ്യുന്നത്.
ഈ കോഴ്സ് 2018-ലെ ജോലിയുമായി ബന്ധപ്പെട്ട ആക്രമണവും അക്രമവും തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള HSE-യുടെ നയം, ഐറിഷ് ഹെൽത്ത് സർവീസ് 2008-ലെ ജോലി സംബന്ധമായ ആക്രമണവും അക്രമവും നിയന്ത്രിക്കുന്നതിനുള്ള അവരുടെ തന്ത്രം, 2008 ലെ മാനസികാരോഗ്യ കമ്മീഷന്റെ പ്രാക്ടീസ് കോഡ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാരീരിക നിയന്ത്രണം. MAPA കോഴ്സിന്റെ ഉള്ളടക്കത്തിൽ ഇത് സമാനമാണ്.
PMAV Course Content ചുവടെ:
- Theory of violence and aggression in the workplace
- What violence and aggression in the workplace is
- Understanding and managing conflict within healthcare
- Ethical & Legal requirements associated with violence and aggression
- Strategies to avoid occurrences of aggression and violence
- Identification, assessment and resolution of conflict
- Recognition, assessment and management of escalating situations.
- Assault cycle
- Recognition and assessment of the escalation process
- Use of stage specific de-escalation skills
- Service user and situation specific risk assessment and management.
- Verbal de-escalation skills
- Management of verbal aggression
- Crisis management
- Physical and psychological risks involved in physical interventions
- Safe practice in lone working and working alone
- Personal safety in providing physical care
- Risks associated with the use of physical interventions
- Physical Interventions and breakaway techniques
തിയറിയും പ്രാക്ടിക്കലും
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് PMAV കോഴ്സ്. പഠിതാക്കളുടെ ജോലിക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മൂല്യനിർണയത്തിന്റെ ഭാഗമായി ഹ്രസ്വമായ എഴുത്തുപരീക്ഷയും പ്രാക്ടിക്കൽ ഡെമോൺസ്ട്രേഷനും ഉണ്ടായിരിക്കും.
PMAV കോഴ്സിന്റെ പ്രാക്ടിക്കൽ ക്ലാസിൽ ഇനിപ്പറയുന്നവ ഉൾപ്പെടും:
- Defence against Kicks, Slaps & Punches.
- Breakaways: Wrist/Arm Release, Two Hand Wrist Release, Release from Clothing Hold (Push/Pull), Clothing Release from hold from behind, Release from Hair Hold, Breakaway from hold to shoulders or neck, Body hold, Biting, Breakaway from Hair Hold & Ligature.
PMAV കോഴ്സ് ഡ്യൂറഷൻ
ഒരു ദിവസത്തെ കോഴ്സാണ് PMAV – Prevention and Management of Aggression and Violence.
PMAV കോഴ്സ് വാലിഡിറ്റി
മറ്റ് പല കോഴ്സുകളെയും പോലെ തന്നെ ഈ കോഴ്സിന്റെ വാലിഡിറ്റിയും 2 വർഷമാണ്.
എവിടെ പഠിക്കാം
അയർലണ്ടിൽ PMAV കോഴ്സ് പഠിപ്പിക്കുന്ന ധാരാളം സ്ഥാപങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ ഈസിയായി കണ്ടെത്താൻ പറ്റുന്നതേയുള്ളൂ. ഇതിൽ ഒന്ന് മാത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്. www.edmart.ie എന്ന വെബ്സൈറ്റിൽ ഈ കോഴ്സിന്റെ കൂടുതൽ വിവരങ്ങളും അടുത്തതായി നടക്കാനിരിക്കുന്ന കോഴ്സിന്റെ തിയതിയും അറിയാൻ സാധിക്കുന്നതാണ്. PMAV കോഴ്സ് കൂടാതെ Edmart Training and Consultancy ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ നിരവധി കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.edmart.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.