യൂറോപ്പില്‍ ഐഫോണ്‍ വില്ക്കണമെങ്കില് യുഎസ്ബി സി പോര്‍ട്ടും വേണമെന്ന നിയമത്തെ തുടര്‍ന്ന് ഈ സൗകര്യം ഐ ഫോണിന്റെ പുതിയ മോഡലുകള്‍ക്ക് ലഭിക്കും. ലൈറ്റ്നിംഗ് പോര്‍ട്ട് ഒഴിവാക്കിയാണ് ഇപ്പോള്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഐ ഫോണ്‍ 15 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പഴയ മേഡല്‍ യുഎസ്ബി സി പോര്‍ട്ടാണ് ഇതാനാല്‍ ഇതില്‍ 480 എംബിപിസ് വേഗത്തില്‍ മാത്രമെ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകൂ. എന്നാല്‍ 15 പ്രോ മോഡലുകളില്‍ യുഎസ്ബി 3 പോര്‍ട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ മോഡലുകളില്‍ 10 ജിബിപിഎസ് വേഗത്തില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാണ്.
എന്നാല്‍ 15 പ്രോ മോഡലില്‍ കമ്പനി നല്‍കുന്നത് യുഎസ്ബി 2 കേബിളാണ് ഉയര്‍ന്ന വേഗം ലഭിക്കണമെങ്കില്‍ യുഎസ്ബി 3 കേബിള്‍ ഉപയോഗിക്കേണ്ടി വരും .