കൊറോണ ബാധിതരെ സഹായിക്കാൻ വെസ്‌ഫോർഡ് കൗണ്ടി കൗൺസിൽ പ്രത്യേക കോൾ സെന്റർ ഒരുക്കി

വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത‌്വത്തില്‍ പ്രാദേശിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടു കൂടി കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം (WCRF)രൂപീകരിച്ചു.

പ്രാരംഭ ഘട്ടമായി നാളെ 30/03/2020 രാവിലെ 9മണി മുതല്‍ വൈകിട്ടു 5മണി വരെ ആഴ്ച്ചയില്‍ എഴ് ദിവസവും പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സപ്പോർട്ട് കാൾ സെന്റർ നിലവില്‍ വരും.

ഭവന,ആസൂത്രണ,തദ്ദേശഗവര്‍ണ്മെന്റ് സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി ശ്രീ ഇയോഗന്‍ മര്‍ഫിയുടെ നിര്‍ദ്ദേശാനുസരണമാണ് എല്ലാ പ്രാദേശിക ഭരണ കൗണ്‍സിലുകളുടെയും നേതൃത്വത്തില്‍ COVID19 മഹാമാരിയെ നേരിടുന്നതിനു ഉള്ള പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുവാന്‍ വേണ്ടിയാണ് CRF കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം രൂപീകരിച്ചത്.
അതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമാണ് നാളെ വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.

സമൂഹത്തില്‍ അടിയന്തിരമായി കരുതല്‍ ആവശ്യമുള്ള ജനങ്ങളെ കണ്ടെത്തി അവര്‍ക്കു ആവശ്യമുള്ള സഹായ സഹകരണങ്ങള്‍ ഉടനടി എത്തിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. WCRFമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു.

ടോം എന്ററൈറ്റ് (CEO വെക്സ്‌ഫോർഡ് കൗണ്ടി കൗൺസിൽ) അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഇപ്പോള്‍ തന്നെ അനേകം വ്യക്തികളും സന്നദ്ധ സംഘടനകളും പലരേയും സഹായിക്കുന്നതിനു വേണ്ടി മുന്‍പന്തിയിലേക്കു കടന്നു വന്നിട്ടുണ്ട്. അതിനു ഒരു എെക്യതാഭാവം കൊണ്ടു വരുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്നതിനും വേണ്ടിയാണ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു കാൾ സെന്റർ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കാൾ സെന്റെറുമായി ബന്ധപ്പെടുവാന്‍ ഉള്ള നംബര്‍ 0539196000.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സംവിധാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക റേഡിയൊ, പത്ര സാമൂഹിക മാധ്യമങ്ങള്‍ വഴി എല്ലാ ജനവിഭാഗത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടു വരും.

 

Share This News

Related posts

Leave a Comment