മലയാളിയായ അരുൺ മോഹൻ സംവിധാനം ചെയ്ത സെല്ലിങ് ഡ്രീംസ് എന്ന അന്താരാഷ്ട്ര മ്യൂസിക് ആൽബം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ജനശ്രദ്ധ നേടുകയാണ്.ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആൽബം നിർമ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്സ്, കാർണിവൽ സിനിമാസ് (സിങ്കപ്പൂർ ) ചേർന്നാണ്.ഉക്രൈൻ ബോക്സർ തോമസ് പോപ്പോവാണ് ഇതിൽ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്.
സ്വപ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ലാ, എന്നാൽ പലർക്കും വേണ്ടി ആ സ്വപ്നങ്ങളെ പാതി വഴിയിൽ ഉപേഷിച്ചവർ ആണ് നമ്മൾ പലരും. നമ്മുടെ ഓരോരുത്തരുടെ കഥ തന്നെയാണ് സെല്ലിങ് ഡ്രീംസ് പറയാൻ ശ്രമിക്കുന്നതും.
നൈജീരിയിൽ നിന്നുള്ള ഗബ്രീൽ അനമാന് , കെത്തി , ഈറോക് എന്നിവർ പാടിയിരിക്കുന്നു,
Fifty vinc x Didkr സംഗീതം നൽകിയിരിക്കുന്നു.
എഡിറ്റിംഗും ചാ യാഗ്രഹണവും ചെയ്തിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. ശബ്ദമിസ്ർണം നിർവഹിച്ചിരിക്കുന്നത് അരുൺ പി എ ആണ്.
ഒരു മലയാളി ചെയ്ത വളരെ മികവാർന്ന ടെക്നിക്കൽ പ്രോഡക്റ്റ് എന്ന രീതിയിൽ ഇതിനോടകം തന്നെ സെലിബ്രിറ്റീസും സോഷ്യൽ മീഡിയ പേജുകളും സെല്ലിങ് ഡ്രീംസിനെ ഏറ്റു എടുത്തു കഴിഞ്ഞു.
റബ്ബിന് രഞ്ജിയും, എബി ജോൺഉം മാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.