യുകെ (നോർത്തേൺ അയർലൻഡ് ഉൾപ്പെടെ) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള അയർലണ്ടിൽ താമസിക്കുന്ന ആർക്കും 2019 ഒക്ടോബർ 31 ന് മുമ്പ് നിർബന്ധമായും ഐറിഷ് ഡ്രൈവിംഗ് ലൈസൻസിനായി കൈമാറ്റം ചെയ്യണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി (ആർഎസ്എ) അറിയിച്ചു.
നോഡീൽ ബ്രെക്സിറ്റ് ആണ് വരുന്നതെങ്കിൽ ഒക്ടോബർ 31 ന് ശേഷം, നോർത്തേൺ അയർലണ്ട്, യുകെ എന്നീ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് അയർലണ്ടിൽ വാഹനം ഓടിക്കാൻ സാധിക്കില്ല എന്ന് ആർഎസ്എ അറിയിച്ചു.