സ്റ്റാമ്പിന്റെ വില 10 സെന്റ് കൂടും: ആൻ പോസ്റ്റ്

അടുത്ത മാസം മുതൽ സ്റ്റാമ്പിന്റെ വില 10 സെന്റ് വർദ്ധിപ്പിക്കുമെന്ന് അയർലണ്ടിലെ തപാലായ “ആൻ പോസ്റ്റ്” അറിയിച്ചു.

മാർച്ച് 19നാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുക. ഒരു സാധാരണ ആഭ്യന്തര സ്റ്റാമ്പിന്റെ വില അടുത്ത മാസം മുതൽ 1 യൂറോയിൽ നിന്ന് 1.10 യൂറോയായി ഉയരും.

സ്റ്റാൻഡേർഡ് ഇന്റർനാഷണൽ സ്റ്റാമ്പും 10c വർദ്ധിച്ച് 1.80 യൂറോയായി ഉയരും.

അവസാന വിലവർദ്ധനവ് നടന്നത് 2017 ഏപ്രിലിലായിരുന്നു. പുതിയ പോസ്റ്റൽ ചാർജ് വർദ്ധനവ് മറ്റ് യൂറോപ്യൻ തപാൽ സേവനങ്ങളുടെ വില വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആൻ പോസ്റ്റ് പറഞ്ഞു.

നിലവിലുള്ള സ്റ്റാമ്പുകൾ മാർച്ച് 19 ന് ശേഷം പൂർണ്ണമായും സാധുവായി തന്നെ തുടരും. വ്യത്യാസം ഉള്ള തുകയ്ക്കുള്ള സ്റ്റാമ്പ് കൂടി അധികമായി ചേർത്ത് കത്തുകൾ അയയ്ക്കാവുന്നതാണ്.

‘N’ വിഭാഗത്തിലുള്ള എല്ലാ സ്റ്റാമ്പുകളും മാർച്ച് 19 മുതൽ യാന്ത്രികമായി €1.10 നിരക്കായിരിക്കും. അതുപോലെ, എല്ലാ ‘W’ സ്റ്റാമ്പുകളും പുതിയ €1.80 അന്താരാഷ്ട്ര നിരക്ക് ഉൾക്കൊള്ളും.

Share This News

Related posts

Leave a Comment