പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കാൻ കൗൺസിലുകൾ

അടുത്ത വർഷം അയർലണ്ടിലെ ഭൂരിപക്ഷം കൗൺസിലുകളും പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിലേയ്ക്ക്. ഒരു ദശലക്ഷം വീടുകളെ ഈ പ്രോപ്പർട്ടി ടാക്സ് വർദ്ധന ബാധിക്കും. അതായത് രാജ്യത്തെ 31 കൗൺസിലുകളിൽ 19 എണ്ണത്തിലും ഈ ടാക്സ് വർദ്ധനവ് ബാധിക്കും.

ലോക്കൽ പ്രോപ്പർട്ടി ടാക്സ് പ്രാബല്യത്തിൽ വന്ന് ഏഴ് വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു വർദ്ധനവിന് ഇപ്പോൾ വഴിയൊരുക്കുന്നത്. 2020 ലെ സ്റ്റാൻഡേർഡ് നിരക്ക് എട്ട് പ്രാദേശിക അധികാരികൾ മാത്രമാണ് വർധിപ്പിക്കാതെ നിലനിർത്തുന്നത്. ഈ വർഷം ഇത് 22 ആയിരുന്നു. ഡബ്ലിനിലെ വീട്ടുടമസ്ഥർക്ക് മാത്രം ആശ്വസിക്കാം. ഡബ്ലിനിൽ ഈ വർദ്ധനവുണ്ടാകില്ല. മാത്രമല്ല, ഡബ്ലിൻകാർക്ക് ചെറിയ ഇളവും പ്രതീക്ഷിക്കാം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് നിരക്കനുസരിച്ച് 3,00,000 മുതൽ 3,50,000 യൂറോ വരെ മൂല്യമുള്ള ഒരു വീടിന്റെ ഉടമ 585 യൂറോ നികുതി നൽകേണ്ടതാണ്. എന്നിരുന്നാലും, സ്റ്റാൻഡേർഡ് നിരക്ക് 15 ശതമാനം വരെ ഉയർത്താനോ കുറയ്ക്കാനോ പ്രാദേശിക അധികാരികൾക്ക് അധികാരമുണ്ട്.

പത്ത് കൗണ്ടികൾ‌ അവരുടെ വിലകൾ‌ പരമാവധി വർദ്ധിപ്പിച്ചു, ഇത്‌ 3,00,000 യൂറോ വീടിന് 88 യൂറോ അധികമായി വരും. മറ്റ് അഞ്ച് കൗണ്ടികൾ‌ അവരുടെ നിരക്ക് 10 ശതമാനം ഉയർ‌ത്തി. മറ്റ് നാല് കൗണ്ടികൾ‌ 2.5 ശതമാനം മുതൽ 7.5 ശതമാനം വരെ വർദ്ധനവ് ബാധകമാക്കും.

 

Share This News

Related posts

Leave a Comment