എല്ലാ NDLS കേന്ദ്രങ്ങളും അടച്ചു

അയർലണ്ടിലെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ വിധ സർവീസുകളും ചെയ്യുന്ന നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (NDLS) കൊറോണ പ്രതിസന്ധിമൂലം പ്രവർത്തനം പൂർണ്ണമായി നിർത്തിവച്ചു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ NDLS തുറന്നു പ്രവർത്തിക്കില്ല.

ഡ്രൈവിംഗ് ലൈസൻസ് കാലാവധി പൂർത്തിയായി പുതുക്കേണ്ട തിയതി അടുത്തു വരുന്ന കസ്റ്റമേഴ്സിന് കാലാവധി സ്വമേധയാ പുതുക്കി ലഭിക്കും.

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നവർക്ക് അവരുടെ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് തടസമുണ്ടാവില്ല. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാലും എല്ലാ ഇൻഷുറൻസ് കമ്പനികളും ഉപഭോകതാക്കൾക്ക് അവരുടെ ഇൻഷുറൻസ് പുതുക്കി നൽകാൻ ബാധ്യസ്ഥരാണ്.

 

 

 

 

Share This News

Related posts

Leave a Comment