ഇലക്ട്രിക് കാർ ചാർജിങ്: യഥാർത്ഥത്തിൽ എത്ര ചിലവാകും?

ഇതുവരെ ഇലക്ട്രിക് കാർ ചാർജിങ് അയർലണ്ടിൽ സൗജന്യമായിരുന്നു. എന്നാൽ നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്. രണ്ട് പേയ്‌മെന്റ് പ്ലാനുകളാവും ഉണ്ടാവുക എന്ന് ESB അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇലക്ട്രിക് കാർ ലാഭകരമാണോ എന്ന് നോക്കാം.

പ്ലാൻ 1

കിലോവാട്ട് മണിക്കൂറിന് 33 സെന്റ് വീതം

പ്ലാൻ 2

അംഗത്വ ഫീസ് പ്രതിമാസം €5 നൽകി യൂണിറ്റിന് 29 സി സെന്റ് വീതം.

രണ്ട് ഓപ്ഷനുകളും വീട്ടിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കും. വീടുകളിൽ രാത്രികാല വൈദ്യുതി നിരക്ക് അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് 10 സെന്റ് വീതമാണ് ചാർജ് വരിക. ഇത് ഡീസൽ എഞ്ചിനുകളേക്കാൾ 71% വിലകുറഞ്ഞതായിരിക്കും.

അവരവരുടെ വീടുകളിൽ തന്നെ കാറുകൾ ചാർജ് ചെയ്യുകയാണെങ്കിൽ തീർച്ചയായും പെട്രോൾ ഡീസൽ കാറുകളെ അപേക്ഷിച്ച് 71% ലാഭം ഉണ്ടാകുമെന്ന് ESB പറയുന്നു. എന്നാൽ ESBയുടെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ ചാർജ് ചെയ്‌താൽ ലാഭം എത്രയാണ്? അഥവാ ലാഭം ഉണ്ടോ?

PAYG പ്ലാൻ

പേ ആസ് യു ഗോ പ്ലാനിൽ 20-80% വരെ ബാറ്ററി ചാർജ് ചെയ്യുന്നതിന് 12.67 യൂറോ ചിലവാകും. അതായത് 100 കിലോമീറ്റർ സഞ്ചരിക്കുന്നതിന് 4.64 യൂറോ ചിലവാകും.

സബ്സ്ക്രിപ്ഷൻ പ്ലാൻ

സബ്സ്ക്രിപ്ഷൻ പ്ലാനിൽ 20-80% വരെ ബാറ്ററി ചാർജ് ചെയ്യുന്നതിന് 11.13 യൂറോ ചിലവാകും. അതായത് 100 കിലോമീറ്റർ സഞ്ചരിക്കുന്നതിന് 4.08 യൂറോ ചിലവാകും.

താരതമ്യം

ഇപ്പോൾ നാം പെട്രോൾ ഡീസൽ വാഹനത്തിന് 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര യൂറോയുടെ ഇന്ധനം നിറയ്‌ക്കേണ്ടി വരുന്നു എന്ന് നോക്കിയാൽ നമുക്ക് മനസിലാക്കാം ഇലക്ട്രിക്ക് വാഹനം എത്രമാത്രം ലാഭകരമാണെന്ന്.

വീട്ടിലെ ചാർജിങ്

ഗാർഹിക വൈദ്യുതിക്ക് രാത്രി നിരക്കിൽ നിലവിൽ 50 ശതമാനം ഡിസ്‌കൗണ്ട് കണക്കാക്കി ഒരു കിലോവാട്ടിന് 0.20 യൂറോ ചിലവാകും. അതായത് 100 കിലോമീറ്റർ സഞ്ചരിക്കുന്നതിന് ചെലവാകുന്നത് 2.81 യൂറോയാണ്.

വാർഷിക ലാഭം

100 കിലോമീറ്റർ സഞ്ചരിക്കുന്നതിന് 6 ലിറ്റർ ഇന്ധനം ആവശ്യമായ പെട്രോൾ കാറുമായി താരതമ്യം ചെയ്യാം. വീട്ടിൽ തന്നെ ഇലക്ട്രിക് കാർ ചെയ്‌യുന്നവർക്ക് പ്രതിവർഷം 10,000 കിലോമീറ്റർ ഓടിക്കുന്നത് കണക്കാക്കുമ്പോൾ 589 യൂറോയുടെ ലാഭം ഉണ്ടാവും. രാത്രിയിൽ ചാർജ് ചെയ്യുന്നവർക്ക് ലാഭം വീണ്ടും കൂടും.

Share This News

Related posts

Leave a Comment