അയർലണ്ടിന്റെ “ടങ്‌ലോ മേരി” ആവാൻ ഒരു മലയാളി പെൺകുട്ടി

Indian Mary

അയർലണ്ടിലെ മലയാളികൾക്ക് അഭിമാനിക്കാൻ വഴിയൊരുക്കി അനില ദേവസ്യ. കൗണ്ടി ഡോനിഗലിലെ ടങ്‌ലോയിൽ വച്ച് 1967 മുതൽ എല്ലാവർഷവും നടത്തപെടുന്ന മേരി ഫ്രം ഡങ്‌ലോ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയാണ് അനില ദേവസ്യ. ഇതിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയെന്നുമാത്രമല്ല, ആദ്യ ഇന്ത്യക്കാരിയും അനില തന്നെ.

മേരി ഫ്രം ഡങ്‌ലോ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവൽ 1967 മുതൽ വർഷം തോറും കൗണ്ടി ഡൊനെഗലിലെ ഡങ്‌ലോ ടൗണിൽ വച്ച് നടക്കുന്നു. എല്ലാ വർഷവും ജൂലൈ അവസാനത്തോടെയാണിത് നടത്തപ്പെടുക. ഏത് മത്സരാർത്ഥിക്കാണ് ഉത്സവത്തിന്റെ ആവേശം ഏറ്റവും കൂടുതൽ ഉള്ളതെന്നറിയാൻ ഒരു മത്സരത്തെ കേന്ദ്രീകരിച്ചാണ് ഉത്സവം നടക്കുന്നത്. ഈ മത്സരത്തിലെ വിജയിയെ “മേരി ഫ്രം ഡം‌ഗ്ലോ” ആയി കിരീടമണിയിക്കും. മത്സര വിജയി ഒരു വർഷത്തേക്ക് ഈ പദവി വഹിക്കുകയും ഡങ്‌ലോയുടെ അംബാസഡറായി പ്രവർത്തിക്കുകയും ചെയ്യും.

ലോകമെമ്പാടുനിന്നുമുള്ള കുടിയേറ്റ കമ്മ്യൂണിറ്റികളിൽ നിന്നും വിവിധ ഐറിഷ് കൗണ്ടികളിൽ നിന്നും ടൗണുകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെടുന്ന യുവതികളാണ് മത്സരാർത്ഥികളായി എത്തുന്നത്. സ്നേഹത്തോടെ “മേരി” എന്ന തലക്കെട്ടും ഈ മത്സരാർത്ഥികൾക്ക് ലഭിക്കുന്നു. മേരി ഫ്രം ലണ്ടൻ, മേരി ഫ്രം ഷിക്കാഗോ, മേരി ഫ്രം ന്യൂ യോർക്ക്, മേരി ഫ്രം മിയാമി, ഫിലാഡൽഫിയ, ഡബ്ലിൻ, ഡോനെഗൽ, ഗ്ലാസ്‌ഗോ, ടങ്‌ലോ തുടങ്ങി പതിനാല് പേരാണ് ഈ വർഷം മത്സരിക്കുന്നത്. ഈ വിധത്തിൽ “മേരി ഫ്രം ഇന്ത്യ” എന്ന പേരിൽ മത്സരിക്കുന്നത് അനില ദേവസ്യ എന്ന മലയാളിയാണ്.

അയർലണ്ടിന്റെ പ്രസക്തിയാർന്ന “ടങ്‌ലോ മേരി” പട്ടം ലക്ഷ്യമിട്ട് മലയാളികൾക്ക് അഭിമാനിക്കാൻ ഇടുക്കിയുടെ സാന്ദര്യം അണിഞ്ഞ പാലക്കാട്ടുക്കാരിയായ ഒരു സുന്ദരി. ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാർക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമാണ് അനില ദേവസ്യ കൈവരിക്കാനൊരുങ്ങുന്നത്.

ടങ്‌ലോ മേരി ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ആദ്യമായി മത്സരിക്കുന്ന ഇന്ത്യൻ എന്ന പ്രത്യേകത അനിലയെ ഇന്ത്യൻ കമ്മ്യൂണിറ്റികളിൽ പ്രസക്തയാക്കുന്നു. മലയാളികളെന്ന നിലയിൽ നമുക്കോരോരുത്തർക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് അനില ഒരുക്കുന്നത്. “ഇന്ത്യൻ മേരി” എന്നാണ് അനില ഇപ്പോൾ അറിയപ്പെടുന്നത്.

അനിലയെപ്പറ്റിയും സൗന്ദര്യ മത്സരത്തെപറ്റിയും കൂടുതൽ അറിയുവാൻ വീഡിയോ കാണാം.

https://youtu.be/_sMci-gYUWM

 

ഒഫീഷ്യൽ വെബ്സൈറ്റ്: Click Here

മത്സരാർത്ഥികൾ: Click Here

ഫേസ്ബുക് പേജ്: Click Here

അനിലയെ സപ്പോർട്ട് ചെയ്യാം. അനിലയോടൊപ്പം നമുക്കും അഭിമാനിക്കാം.

അനിലയുടെ ചിത്രങ്ങളിലൂടെ:

Share This News

Related posts

Leave a Comment