സാംസങ്ങിന്റെ മടക്കാവുന്ന പുതിയ ഫോൺ വരുന്നു

രണ്ടായിരാമാണ്ടിന്റെ ആദ്യ കാലഘട്ടങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് സാംസങ്. സാംസങ്ങിന്റെ മുൻനിര ശ്രേണിയിൽ മടക്കാവുന്ന പുതിയ ഫോൺ വരുന്നു. സാംസങ് അതിന്റെ ഏറ്റവും പുതിയ മുൻനിര ഉപകരണങ്ങളോടൊപ്പം പുതിയ മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നു. ഇതിൽ ഉയർന്ന പവർ ക്യാമറകളും 5 ജി ഫോൺ ആയിരിക്കും മാർച്ച് 13 മുതൽ അയർലണ്ടിൽ സാംസങ്ങിന്റെ പുതിയ മോഡൽ ലഭ്യമായി തുടങ്ങും.

മടക്കാവുന്ന ഫോണായ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് പരിമിതമായി മിറർ പർപ്പിൾ, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിൽ മാർച്ച് 27 മുതൽ അയർലണ്ടിലെ “ത്രീ” സ്റ്റോറുകളിലും സാംസങ് ഇ-സ്റ്റോർ വഴിയും ലഭ്യമാകും.

പുതിയ കാലഘട്ടത്തിന് ഫോൾഡബിൾ ഫോൺ ആവശ്യമാണെന്നാണ് സാംസങ് പറയുന്നത്. ടിക്ക് ടോക് പോലുള്ള സോഷ്യൽ മീഡിയ ധാരാളമായി ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ഫ്ളിപ് ഫോൺ ഇറക്കുന്നത്.

256Gb മെമ്മറിയുള്ള Galaxy Z Flip ന്റെഅയർലണ്ടിലെ വില €1,520. മടക്കി പോക്കറ്റിലിടുമ്പോൾ വളരെ ചെറുതായിരിക്കുന്ന ഈ ഫോൺ നിവർത്തിയാൽ ഫുൾ സ്ക്രീൻ മോഡിൽ 6.7″ സൈസ് സ്ക്രീൻ ആസ്വദിക്കാവുന്നതാണ്. കൂടാതെ മടക്കി വച്ചിരിക്കുന്ന സാഹചര്യത്തിൽ നോട്ടിഫിക്കേഷനുകൾ ഫോൺ തുറക്കാതെ തന്നെ കാണാനും സാധിക്കും.

പുതിയതായി ഇറങ്ങാൻ പോകുന്ന മറ്റ് പുതിയ മോഡലുകളും വിലയും ചുവടെ:

Galaxy S20 4G 128Gb €929

Galaxy S20 5G 128Gb €1029

Galaxy S20+ 5G 128Gb €1129

Galaxy S20 Ultra 128Gb €1379

Galaxy S20 Ultra 512Gb €1579

Share This News

Related posts

Leave a Comment