പെന്നീസ് സ്ഥാപകൻ ആർതർ റയാൻ അന്തരിച്ചു. ഐറിഷ് വസ്ത്ര ശൃംഖലയുടെ സ്ഥാപകനായ ആർതർ റയാൻ ഒരു ചെറിയ അസുഖത്തെ തുടർന്ന് മരിച്ചു. 83 വയസ്സായിരുന്നു.
1969 ൽ ആർതർ റയാൻ ഡബ്ലിനിലെ മേരി സ്ട്രീറ്റിൽ ആദ്യത്തെ പെന്നീസ് സ്ഥാപിച്ചു. യുകെയിൽ പ്രൈമാർക്ക് എന്ന പേരിൽ ആണ് പെന്നീസ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ച ബ്രാൻഡിന്റെ സിഇഒയും ചെയർമാനും ആയി റിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1970കളിലാണ് യുകെയിൽ പ്രൈമാർക്ക് എന്ന പേരിൽ ബിസിനസ് വ്യാപിപ്പിച്ചത്. യൂറോപ്പിലും യുഎസിലുമായി 370 ലധികം സ്റ്റോറുകൾ ഇപ്പോൾ ഉണ്ട്.
മിസ്റ്റർ റയാന്റെ നിര്യാണത്തിൽ കമ്പനി വളരെയധികം ദുഃഖിതമാണെന്ന് നിലവിലെ സിഇഒ പോൾ മർച്ചൻറ് പറഞ്ഞു. കൂടാതെ റയാന്റെ ഭാര്യ അൽമയെയും കുടുംബത്തെയും അനുശോചനം അറിയിക്കുകയും ചെയ്തു.