അയർലണ്ടിൽ 55% ആളുകൾ കോവിഡ് -19 വാക്സിൻ എടുക്കും

ഐറിഷ് ഫാർമസ്യൂട്ടിക്കൽ ഹെൽത്ത് കെയർ അസോസിയേഷനുവേണ്ടി നടത്തിയ പുതിയ സർവേ പ്രകാരം പകുതിയിലധികം ഐറിഷ് ജനങ്ങൾ  കോവിഡ് -19 വാക്സിൻ എടുക്കുമെന്ന് കണക്കുകൾ.

പുതിയ സർവ്വേ പ്രകാരം 18 വയസിന് മുകളിലുള്ള 50% ആളുകൾ കോവിഡ്-19 വാക്‌സിൻ സ്വീകരിക്കുമെന്നാണ്. എന്നിരുന്നാലും 12% ചെറുപ്പക്കാർ വാക്സിൻ എടുക്കുവാനുള്ള സാധ്യത കുറവാണ്.

ആഗോളതലത്തിൽ 150 ലധികം കോവിഡ് -19 വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്,  ഈ വർഷാവസാനത്തോടെ ഒരു ശരിയായ വാക്സിൻ സംബന്ധിച്ച് കൃത്യമായ വാർത്തകൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. .

വാക്‌സിൻ വികസിപ്പിക്കുന്ന വ്യവസായത്തിന് മുൻ‌ഗണന നൽകുന്നത് സുരക്ഷിതമായ ഒരു വാക്സിൻ കണ്ടെത്തുക എന്നതാണ്.

കവാൻ കൗണ്ടിയിലെ ഒരു ലക്ഷം വരുന്ന ജനസംഖ്യയിൽ കോവിഡ് -19 രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (Incident Rate). ഒക്ടോബർ 11 നും ഒക്ടോബർ 24 നും ഇടയിൽ കൗണ്ടിയുടെ നിരക്ക് 966.2 ആണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വ്യാഴാഴ്ച നിരക്ക് ഒരു ലക്ഷത്തിൽ 1055.5 ആയിരുന്നു.

ഏറ്റവും കുറഞ്ഞ 14 ദിവസത്തെ സംഭവ നിരക്ക് ഉള്ള കൗണ്ടി ടിപ്പററിയാണ് 134.8 എന്ന നിരക്കിൽ.

Share This News

Related posts

Leave a Comment