അയർലണ്ടിൽ 15 സംശയാസ്പദമായ കൊറോണ വൈറസ് കേസുകൾ പരീക്ഷിച്ചു, ഒന്നും സ്ഥിരീകരിച്ചിട്ടില്ല

കൊറോണ വൈറസിന്റെ സംശയാസ്പദമായ 15 പുതിയ കേസുകൾ ഇവിടത്തെ ദേശീയ വൈറസ് റഫറൻസ് ലബോറട്ടറിയിൽ പരിശോധിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഭാഗ്യവശാൽ ആർക്കും വൈറസ് ബാധിച്ചിട്ടില്ല.

എന്നാൽ, അന്താരാഷ്ട്ര തലത്തിൽ കാണുന്ന കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് അയർലണ്ടിൽ കൊറോണ വൈറസ് ഉള്ള ഒരാളെങ്കിലും കാണുവാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തിയിൽ വൈറസ് സ്ഥിരീകരിച്ചാൽ സമഗ്രമായ ഒരു പദ്ധതി നിലവിലുണ്ട് എന്നും ഹെൽത്ത് ഡിപ്പാർട്മെന്റ് പറയുന്നു.

നിലവിൽ ആശങ്കപ്പെടേണ്ടതില്ല.

Share This News

Related posts

Leave a Comment